ബി​ജെ​പി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും പോ​ലെ​യ​ല്ല; ഞ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ചെ​ല​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി: ഗോ​വി​ന്ദ​ന്‍
ബി​ജെ​പി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും പോ​ലെ​യ​ല്ല; ഞ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ചെ​ല​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി: ഗോ​വി​ന്ദ​ന്‍
Monday, March 18, 2024 1:28 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യേ​ക്കു​റി​ച്ച് താ​ന്‍ വ്യ​ക്തി​പാ​രമാ​യി ഒ​ന്നും പ​റ​യു​ന്നി​ല്ല. ത​ങ്ങ​ള്‍ ന​യ​പ​ര​മാ​യി​ട്ടാ​ണ് കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എം​പി​യെ മ​ണ്ഡ​ല​ത്തി​ല്‍ കാ​ണാ​റി​ല്ലെ​ന്ന് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ന​സി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് എ​ന്ന​ത് ദു​ര്‍​ബ​ല​മാ​യ സം​വി​ധാ​ന​മാ​ണ്. ഭ​ര​ണ​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും എ​ല്ലാ​ക്കാ​ല​ത്തും സ​ജീ​വ​മാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള​ത് എ​ല്‍​ഡി​എ​ഫ് ആ​ണ്. വ​ന്യ​ജീ​വി പ്ര​ശ്‌​ന​ത്തി​ലും ഇ​ട​പെ​ട്ടി​ട്ടു​ള്ള​ത് സി​പി​എം ആ​ണ്. ഇ​നി​യു​മ​ത് തു​ട​രും. തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഗുണമാവുക എല്‍ഡിഎഫിനെന്നും അ​ദ്ദേ​ഹം അവകാശപ്പെട്ടു.

ത​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ചെ​ല​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ്. ജ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സം​ഭാ​വ​ന വാ​ങ്ങാ​റു​ള്ള​ത്. എ​ന്നാ​ല്‍ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും മു​ത​ലാ​ളി​മാ​രു​ടെ കാ​ശ് വാ​ങ്ങി​യാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്.

"ഇ​ന്ത്യ' സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള റാ​ലി മ​ഹാ​രാ​ഷ്ട്ര​യി​ലാ​യാ​ലും പ​ഞ്ചാ​ബി​ലാ​യാ​ലും ഡ​ല്‍​ഹി​യി​ലാ​യാ​ലും ത​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. എ​ന്നാ​ല്‍ "ഐ​ക്യ​പ്ര​സ്ഥാ​നം' പ​റ​യു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ല്‍ വ​ന്ന് മ​ത്‌​സ​രി​ക്കു​ന്ന പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.


"ഇ​ത് ഉ​ത്ത​രേ​ന്ത്യ അ​ല്ല കേ​ര​ള​മാ​ണ്. വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ങ്ങ​ള്‍ വി​ല​പ്പോ​കി​ല്ല; ദോ​ഷം ചെ​യ്യും' എ​ന്ന സി.​കെ. പ​ത്മ​നാ​ഭ​ന്‍റെ വാ​ക്കു​ക​ള്‍ ബി​ജെ​പി​ക്ക് ത​ന്നെ​യു​ള്ള ഉ​പ​ദേ​ശ​മാ​ണ്. എ​ല്ലാവ​രും മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എ​മ്മിന്‍റെ പ​ക്ഷം. എ​ന്നാ​ല്‍ ബി​ജെ​പി സ്വാ​ഭാ​വി​ക​മാ​യി ആ ​നി​ല​പാ​ട​ല്ല സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ന്‍ വി​മ​ര്‍​ശി​ച്ചു.

ടൊവിനോയ്ക്കൊപ്പമുള്ള വി.എസ്.സുനിൽ കുമാറിന്‍റെ ചിത്രം വിവാദമായതിനെക്കുറിച്ച് തനിക്കറിയില്ല. ബിജെപിക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത മേഖലയില്‍ ഉപജാപ സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാന്‍ വിഷയത്തില്‍ ഉണ്ടായതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ആ​യ​തി​ല്‍ സ​മ​സ്ത​യ​ട​ക്ക​മു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടുണ്ട്. ഇ​ക്കാ​ര്യം വ​കു​പ്പ്മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കും. വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെന്നും ഗോ​വി​ന്ദ​ന്‍ വ്യക്തമാക്കി.
Related News
<