ആ​യു​ധ ലൈ​സ​ൻ​സ് കേ​സ്; എം​എ​ൽ​എ അ​ബ്ബാ​സ് അ​ൻ​സാ​രി​ക്ക് ജാ​മ്യം
ആ​യു​ധ ലൈ​സ​ൻ​സ് കേ​സ്; എം​എ​ൽ​എ അ​ബ്ബാ​സ് അ​ൻ​സാ​രി​ക്ക് ജാ​മ്യം
Tuesday, March 19, 2024 4:44 AM IST
ന്യൂ​ഡ​ൽ​ഹി: ആ​യു​ധ ലൈ​സ​ൻ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് എം​എ​ൽ​എ അ​ബ്ബാ​സ് അ​ൻ​സാ​രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. 2019 ഒ​ക്ടോ​ബ​റി​ൽ ല​ക്നോ​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

കേ​സി​ൽ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​ബ്ബാ​സ് അ​ൻ​സാ​രി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ജാ​മ്യം ന​ൽ​കി​യ​ത്.

കു​പ്ര​സി​ദ്ധ ഗു​ണ്ട​യും പി​ന്നീ​ട് രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യ മു​ക്താ​ർ അ​ൻ​സാ​രി​യു​ടെ മ​ക​നാ​ണ് അ​ബ്ബാ​സ് അ​ൻ​സാ​രി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നോ ബെ​ഞ്ച് അ​ബ്ബാ​സ് അ​ൻ​സാ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.


ആ​യു​ധ ലൈ​സ​ൻ​സ് നേ​ടി​യ​തി​ലും തോ​ക്കു​ക​ൾ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് 2019 ഒ​ക്ടോ​ബ​ർ 12 നാ​ണ് മൗ ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യ്‌​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ബ്ബാ​സ് അ​ൻ​സാ​രി​ക്ക് വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ആ​ണ് ഹാ​ജ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<