കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൊ​ബൈ​ൽ മോ​ഷ്ടാ​വ് പി​ടി​യി​ൽ
കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൊ​ബൈ​ൽ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Wednesday, March 20, 2024 6:49 PM IST
കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മു​രു​ക​ൻ (58) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​ല​ർ​ച്ചെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പാ​ലാ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ 25,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഫോ​ണാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.


റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു മു​ൻ​പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<