രാ​ജേ​ന്ദ്ര​ൻ വ​ന്ന​ത് തൊ​ഴി​ലാ​ളി പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ; ബി​ജെ​പി​യി​ൽ ചേ​രാ​ന​ല്ല: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍
രാ​ജേ​ന്ദ്ര​ൻ വ​ന്ന​ത് തൊ​ഴി​ലാ​ളി പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ; ബി​ജെ​പി​യി​ൽ ചേ​രാ​ന​ല്ല: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍
Wednesday, March 20, 2024 9:22 PM IST
കൊ​ച്ചി: എ​സ് രാ​ജേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന കാ​ര്യം സം​ബ​ന്ധി​ച്ച​ല്ലെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് അ​ദ്ദേ​ഹം വ​ന്ന​തെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്ക് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ​ത്തി​യ രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

നേ​ര​ത്തെ, ബി​ജെ​പി​യു​ടെ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ​നേ​താ​വും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും രാ​ജേ​ന്ദ്ര​നെ ഇ​ക്കാ​ന​ഗ​റി​ലെ വീ​ട്ടി​ൽ വ​ന്നു ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്നെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച രാ​ജേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​യ്‌​സ് ജോ​ര്‍​ജി​ന്‍റെ ദേ​വി​കു​ളം മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. മ​ണ്ഡ​ലം​ത​ല പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​യി എ​സ്.​രാ​ജേ​ന്ദ്ര​നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


മു​തി​ര്‍​ന്ന സി​പി​എം നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​യി​രു​ന്നു ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്ത​ത്. ഇ​തോ​ടെ​ ബി​ജെ​പി​യി​ലേ​ക്ക് എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക​മാ​യി വി​രാ​മം ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണു രാ​ജേ​ന്ദ്ര​നെ സി​പി​എ​മ്മി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പി​ന്നീ​ട് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<