പ​ഞ്ചാ​ബി​ൽ വ്യാജ​മ​ദ്യം ക​ഴി​ച്ച് അഞ്ച് പേ​ർ മ​രി​ച്ചു
പ​ഞ്ചാ​ബി​ൽ വ്യാജ​മ​ദ്യം ക​ഴി​ച്ച് അഞ്ച് പേ​ർ മ​രി​ച്ചു
Thursday, March 21, 2024 3:43 AM IST
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ വ്യാജ​മ​ദ്യം ക​ഴി​ച്ച് അഞ്ച് പേ​ർ മ​രി​ച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സം​ഗ്രൂ​ർ ജി​ല്ല​യി​ലെ ഗു​ർ​ജാ​നി​ലാ​യി​രു​ന്നു സം​ഭ​വം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂന്ന് പേർ അ​റ​സ്റ്റി​ലാ​യി.

വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചതായാണ് പോലീസിന് ആദ്യം വിവരം ലഭിക്കുന്നത്. പിന്നീട് രണ്ട് പേർ കൂടി മരിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


സു​ഖ്‌​വീ​ന്ദ​ർ സിം​ഗ്, മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ മ​ദ്യം വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<