മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യി​ല്ല; ത​ട്ടി​ക്കൊ​ണ്ടു​​പോയ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി
മോ​ച​ന​ദ്ര​വ്യം ന​ൽ​കി​യി​ല്ല; ത​ട്ടി​ക്കൊ​ണ്ടു​​പോയ അ​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി
Thursday, March 21, 2024 7:26 AM IST
ആ​ഗ്ര: വീ​ട്ടി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ച് വ​യ​സു​കാ​രി​യെ മോ​ച​ന​ദ്ര​വ്യം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​സം​ഘം കൊ​ല​പ്പെ​ടു​ത്തി. ആ​റ് ല​ക്ഷം രൂ​പ​യാ​ണ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ട് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ല്ല​വി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ലും തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<