16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡോ​ൾ​ഫി​ന്‍റെ ഫോ​സി​ൽ പെ​റു​വി​ൽ ക​ണ്ടെ​ത്തി
16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡോ​ൾ​ഫി​ന്‍റെ ഫോ​സി​ൽ പെ​റു​വി​ൽ ക​ണ്ടെ​ത്തി
Thursday, March 21, 2024 7:18 AM IST
ലി​മ: പെ​റു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ 16 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡോ​ൾ​ഫി​ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഫോ​സി​ൽ ശാ​സ്ത്ര​ജ്ഞ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. നാ​പോ ന​ദി​യി​ൽ നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക് സൊ​സൈ​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത 2018 ലെ ​പ​ര്യ​വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഫോ​സി​ൽ ക​ണ്ടെ​ത്തി​യ​ത്.

തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ന​ദി​യി​ൽ വ​സി​ച്ചി​രു​ന്ന മൂ​ന്നു മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ (9.8 മു​ത​ൽ 11.4 അ​ടി വ​രെ) നീ​ള​മു​ള്ള ഡോ​ൾ​ഫി​ന്‍റേ​താ​ണ് ത​ല​യോ​ട്ടി​യെ​ന്ന് പാ​ലി​യ​ന്‍റോ​ള​ജി​സ്റ്റ് റോ​ഡോ​ൾ​ഫോ സ​ലാ​സ് പ​റ​ഞ്ഞു.

പെ​റു​വി​യ​ൻ പു​രാ​ണ ജീ​വി​യാ​യ യ​കു​റു​ന​യു​ടെ പേ​രാ​യ പെ​ബ​നി​സ്റ്റ യാ​കു​റു​ന എ​ന്ന് ഈ ​ഫോ​സി​ലി​ന് പേ​രി​ട്ടു. ഈ ​ഡോ​ൾ​ഫി​ൻ ഇ​ന്ത്യ​യി​ലെ ഗം​ഗാ ന​ദി​യി​ലെ ഡോ​ൾ​ഫി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് റോ​ഡോ​ൾ​ഫോ സ​ലാ​സ് പ​റ​ഞ്ഞു. ര​ണ്ട് ഡോ​ൾ​ഫി​നു​ക​ളു​ടെ​യും പൂ​ർ​വി​ക​ർ മു​മ്പ് സ​മു​ദ്ര​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും സ​ലാ​സ് വ്യ​ക്ത​മാ​ക്കി.


ഈ ​ഡോ​ൾ​ഫി​നു​ക​ൾ ആ​മ​സോ​ണി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ശു​ദ്ധ​ജ​ല പ​രി​ത​സ്ഥി​തി​യി​ലാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. സ​ങ്ക​ട​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ആ​മ​സോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​യ്ക്ക് വം​ശ​നാ​ശം സം​ഭ​വി​ച്ചു, പ​ക്ഷേ ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന​വ അ​തി​ജീ​വി​ച്ചു.-​സ​ലാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<