രാ​ജ​സ്ഥാ​നി​ൽ യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; പ്ര​തി പി​ടി​യി​ൽ
രാ​ജ​സ്ഥാ​നി​ൽ യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു; പ്ര​തി പി​ടി​യി​ൽ
Thursday, March 21, 2024 11:04 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​ർ ജി​ല്ല​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പൂ​നം ശ​ർ​മ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സോ​നു ശ​ർ​മ(32) ആ​ണ് പി​ടി​യി​ലാ​യ​ത്.

സാ​ർ മ​ഥു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ട്‌​പാ​റ കോ​ള​നി​യി​ലെ വാ​ട​ക മു​റി​യി​ൽ വ​ച്ച് സോ​നു ശ​ർ​മ പൂ​നം ശ​ർ​മ​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പ്ര​തി വി​വാ​ഹി​ത​നും കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ്, എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഭ​ര​ത്പൂ​ർ ഡി​എ​സ്പി സു​നി​ൽ കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു.


പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി കൈ ​ഞ​ര​മ്പ് മു​റി​ച്ച് സ്വ​യം മു​റി​വേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ സ​ർ മ​ഥു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ഷ​യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<