തൊ​ഴി​ലു​റ­​പ്പ് കൂ­​ലി വ​ര്‍­​ധി­​പ്പി­​ക്കാ​ന്‍ കേ​ന്ദ്രം; വി​ജ്ഞാ​പ​ന​മി​റ​ക്കാ​ന്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പു ക​മ്മീ­​ഷ​ന്‍റെ അ­​നു​മ­​തി
തൊ​ഴി​ലു​റ­​പ്പ് കൂ­​ലി വ​ര്‍­​ധി­​പ്പി­​ക്കാ​ന്‍ കേ​ന്ദ്രം; വി​ജ്ഞാ​പ​ന​മി​റ​ക്കാ​ന്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പു ക​മ്മീ­​ഷ​ന്‍റെ അ­​നു​മ­​തി
Thursday, March 21, 2024 1:02 PM IST
ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​ത്തി​ന്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രാ​ല​യം ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വ​ര്‍​ധി​പ്പി​ച്ച വേ​ത​നം നി​ല​വി​ല്‍​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

വേ​ത​ന​വ​ര്‍​ധ​ന​യി​ല്‍ അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റ​റി സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി അ​ധ്യ​ക്ഷ​യാ​യ പാ​ര്‍​ല​മെ​ന്‍റ​റി ക​മ്മി​റ്റി​യാ​ണ് വേ​ത​ന​വ​ര്‍​ധ​ന​യ്ക്കു ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.


ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​രോ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ര​മാ​വ​ധി 100 ദി​വ​സം തൊ​ഴി​ലു​റ​പ്പ് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി. നി​ല​വി​ലെ സാ​മ്പ​ത്തി​ക​വ​ര്‍​ഷം ആ​റു​കോ​ടി കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ദ്ധ​തി​വ​ഴി തൊ​ഴി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 35.5 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് 100 ദി​വ​സ​ത്തെ തൊ​ഴി​ലു​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.
Related News
<