എപിപിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റം ചുമത്തി
Friday, March 22, 2024 3:40 PM IST
കൊല്ലം: പരവൂർ കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്.
കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ,പരവൂരിലെ എപിപി കെ.ആർ.ശ്യാം കൃഷ്ണ എന്നിവർക്ക് എതിരെയാണ് പ്രേരണാകുറ്റം ചുമത്തിയത്. ഇരുവരും ഇപ്പോൾ അന്വേഷണ വിധേയമായി സസ്പെൻഷനിലാണ്.
അനീഷ്യയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് 27ന് പരിഗണിക്കും. സർക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധൃതിപിടിച്ച് ഉദ്യോഗസ്ഥർക്ക് എതിരേ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയത്.