നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു
നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, March 23, 2024 2:25 AM IST
സു​പോ​ൾ: ബി​ഹാ​റി​ൽ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന പാ​ലം ത​ക​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സു​പോ​ൾ ജി​ല്ല​യി​ൽ കോ​ശി ന​ദി​ക്ക് കു​റു​കെ നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ഭേ​ജ​യെ​യും മ​ധു​ബ​നി​യെ​യും ബ​ന്ധി​പ്പി​ച്ച് 10.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.


അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ 10 തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി. ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു. പാ​ല​ത്തി​ന് 171 തൂ​ണു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ 153നും 154​നും ഇ​ട​യി​ലു​ള്ള തൂ​ണു​ക​ളെ ബ​ന്ധി​പ്പി​ച്ച സ്പാ​നാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<