മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണം; യു​ക്രെ​യ്ന് മേ​ൽ അ​നാ​വ​ശ്യ ആ​രോ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് സെ​ല​ൻ​സ്കി
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണം; യു​ക്രെ​യ്ന് മേ​ൽ അ​നാ​വ​ശ്യ ആ​രോ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് സെ​ല​ൻ​സ്കി
Sunday, March 24, 2024 11:05 AM IST
കീ​വ്: മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ യു​ക്രെ​യ്നാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ പു​ടി​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് യു​ക്രെ​യ്ന് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ സെ​ല​ൻ​സ്കി.

മോ​സ്കോ​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന​ത് വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ പു​ടി​നും മ​റ്റു​ള്ള​വ​രും വേ​റെ ആ​ളു​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് എ​ല്ലാ​യ്പ്പോ​ഴും ഒ​രേ രീ​തി​ക​ളു​ണ്ട്.-​സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ അ​ക്ര​മി​ക​ൾ​ക്ക് റ​ഷ്യ​ൻ അ​തി​ർ​ത്തി ക​ട​ക്കാ​ൻ യു​ക്രെ​യ്ൻ ഭാ​ഗ​ത്തെ ചി​ല​രു​ടെ സ​ഹാ​യം കി​ട്ടി​യെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ടി​വി​യി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പു​ടി​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പു​ടി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ട് യു​ക്രെ​യ്ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​ടി​ൻ റ​ഷ്യ​ൻ പൗ​ര​ന്മാ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​നും അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​പ​ക​രം ഒ​രു ദി​വ​സം നി​ശ​ബ്ദ​നാ​യി​രു​ന്നു. പി​ന്നീ​ട് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ങ്ങ​നെ യു​ക്രെ​യ്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ചി​ന്തി​ച്ചു.- സെ​ലെ​ൻ​സ്‌​കി പ​റ​ഞ്ഞു.


അ​തേ​സ​മ​യം, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ മാ​ധ്യ​മ​മാ​യ ‘അ​മാ​ഖി’​ൽ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പു വ​ന്ന​ത്. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ ചെ​ച്നി​യ​യി​ൽ റ​ഷ്യ​ൻ സേ​ന ന​ട​ത്തി​യ ര​ണ്ടു യു​ദ്ധ​ങ്ങ​ളും സി​റി​യ​യി​ലെ റ​ഷ്യ​ൻ സേ​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ളും ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<