ക​ളി​ക്കു​ന്ന​തി​നി​ടെ ന​ദി​യി​ൽ വീ​ണ് കു​ട്ടി​ക​ൾ മ​രി​ച്ചു
ക​ളി​ക്കു​ന്ന​തി​നി​ടെ ന​ദി​യി​ൽ വീ​ണ് കു​ട്ടി​ക​ൾ മ​രി​ച്ചു
Monday, March 25, 2024 5:55 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ ന​ദി​യി​ൽ വീ​ണു മു​ങ്ങി​മ​രി​ച്ചു. ടി​കം​ഗ​ഡ് ജി​ല്ല​യി​ലെ ലാ​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

അ​ഞ്ചും എ​ട്ടും വ​യ​സു​ള്ള ഇ​വ​ർ ഊ​ർ ന​ദി​ക്ക് സ​മീ​പം ക​ളി​ക്കു​ക​യാ​യി​രു​ന്നു, സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ന​ദി​യു​ടെ ക​ര​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


ജാ​ത​ര ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് കു​ട്ടി​ക​ളെ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<