ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ന്‍റെ പ­​രാ​തി; കേ­​ന്ദ്ര­​ത്തി​നും അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി­​ക​ള്‍​ക്കും മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശം ന​ല്‍­​കാ​ന്‍ തെ­​ര.​ക­​മ്മീ­​ഷ​ന്‍
ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ന്‍റെ പ­​രാ​തി; കേ­​ന്ദ്ര­​ത്തി​നും അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി­​ക​ള്‍​ക്കും മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശം ന​ല്‍­​കാ​ന്‍ തെ­​ര.​ക­​മ്മീ­​ഷ​ന്‍
Monday, March 25, 2024 1:02 PM IST
ന്യൂ­​ഡ​ല്‍​ഹി: അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി­​ക­​ളു­​ടെ റെ­​യ്­​ഡി­​നെ­​തി​രാ­​യ ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ഇ­​ട­​പെ­​ട്ട് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍. കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി​നും അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി­​ക​ള്‍­​ക്കു­​മു​ള്ള മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശ­​ത്തി­​ന്‍റെ ക​ര­​ട് ക­​മ്മീ­​ഷ​ന്‍ ഉ­​ട​ന്‍ ത­​യാ­​റാ­​ക്കും.

ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ­​ളി­​ന്‍റെ അ­​റ­​സ്റ്റി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ഇ​ന്ത്യാ സ​ഖ്യം തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍­​കി­​യ​ത്. സ്ഥാ­​നാ​ര്‍­​ഥി­​ക­​ളു­​ടെ­ പ്ര­​തി​ച്ഛാ­​യ ത­​ക​ര്‍­​ക്കു­​ന്ന­​തി­​ന് വേ­​ണ്ടി അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി​ക­​ളെ ഉ­​പ­​യോ­​ഗി­​ക്കു­​ന്നെ­​ന്ന് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​യി­​രു­​ന്നു പ­​രാ​തി.

ഏ­​ജ​ന്‍­​സി​ക­​ളെ ഉ­​പ­​യോ­​ഗി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ​ക്ക­​ളെ ഒ­​ന്ന​ട­​ങ്കം ജ­​യി­​ലി­​ല­​ട­​യ്­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ക­​യാ­​ണ്. അ­​ത്യ­​ന്തം ഗു­​രു­​ത­​ര​മാ­​യ സാ­​ഹ­​ച­​ര്യ­​മാ­​ണ് രാ­​ജ്യ­​ത്ത് നി­​ല­​നി​ല്‍­​ക്കു­​ന്ന­​തെ​ന്നും അ­​ടി​യ­​ന്ത­​ര ഇ­​ട­​പെ­​ട​ല്‍ വേ­​ണ­​മെ­​ന്നും പ­​രാ­​തി­​യി​ല്‍ പ­​റ­​ഞ്ഞി­​രു­​ന്നു.


കേ­​ജ­​രി­​വാ­​ളി­​ന്‍റെ വീ­​ട്ടി​ല്‍ പ​രി­​ശോ­​ധ­​ന­​യ്‌­​ക്കെ​ത്തി­​യ ശേ­​ഷം അ­​ദ്ദേ​ഹ­​ത്തെ ഇ­​ഡി അ­​റ­​സ്­​റ്റ് ചെ­​യ്­​ത­​തി­​നെ­​തി­​രേ വ്യാ­​പ­​ക വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ തൃ­​ണ­​മൂ​ല്‍ എം­​പി​യും ബം­​ഗാ­​ളി­​ലെ സ്ഥാ­​നാ​ര്‍­​ഥി­​യു​മാ­​യ മ­​ഹു­​വ­​യു­​ടെ വീ­​ട്ടി​ല്‍ സി­​ബി­​ഐ റെ­​യ്­​ഡി­​നെ​ത്തി. ഇ­​തി­​നെ­​തി­​രേ മ­​ഹു­​വ​യും തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​നെ സ­​മീ­​പി­​ച്ചി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<