രാ​ജ​സ്ഥാ​നി​ൽ 40 കി​ലോ ക​റു​പ്പു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
രാ​ജ​സ്ഥാ​നി​ൽ 40 കി​ലോ ക​റു​പ്പു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, March 26, 2024 5:06 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ 40 കി​ലോ ക​റു​പ്പു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഹ​നു​മാ​ൻ​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ഏ​ക​ദേ​ശം 2.35 കോ​ടി രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ൺ​വീ​ർ ബി​ഷ്‌​ണോ​യി (46), മി​ഥി​ലേ​ഷ് പാ​ണ്ഡെ (38) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൗ​ട്ടാ​ല-​ഹ​നു​മാ​ൻ​ഗ​ഡ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.


സം​ഗ​രി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ൻ​ഡി​പി​എ​സ് ആ​ക്‌​ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<