പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വ​സ­​തി വ­​ള­​യാ­​നെ​ത്തി­​യ എ​എ­​പി പ്ര­​വ​ര്‍­​ത്ത​ക­​രെ ത​ട​ഞ്ഞു; പ­​ഞ്ചാ­​ബ് മ​ന്ത്രി അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ അ­​റ­​സ്റ്റി​ല്‍
പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വ​സ­​തി വ­​ള­​യാ­​നെ​ത്തി­​യ എ​എ­​പി പ്ര­​വ​ര്‍­​ത്ത​ക­​രെ ത​ട​ഞ്ഞു; പ­​ഞ്ചാ­​ബ് മ​ന്ത്രി അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ അ­​റ­​സ്റ്റി​ല്‍
Tuesday, March 26, 2024 1:47 PM IST
ന്യൂ­​ഡ​ല്‍​ഹി: ഡ​ല്‍­​ഹി­ മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കേ­​ജ­​രി­​വാ­​ളി­​ന്‍റെ അ­​റ­​സ്­​റ്റി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ചു­​ള്ള ആം­​ആ­​ദ്­​മി പ്ര­​തി​ഷേ­​ധ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വ​സ­​തി വ­​ള­​യാ­​നെ​ത്തി­​യ എ​എ­​പി പ്ര­​വ​ര്‍­​ത്ത​ക­​രെ പോ­​ലീ­​സ് അ​റ­​സ്­​റ്റ് ചെ­​യ്­​ത് നീ​ക്കി.

പ­​ഞ്ചാ­​ബ് മ​ന്ത്രി ഹ​ര്‍­​ജോ­​ത് സിം­​ഗ് ബ​യ​ന്‍­​സ്, എ​എ­​പി പാ​ര്‍­​ട്ടി­​യു­​ടെ ദേ​ശീ­​യ വ­​ക്താ­​വ് റീ­​ന ഗു​പ്­​ത എ­​ന്നി­​വ​ര്‍ അ­​ട­​ക്ക­​മു­​ള്ള­​വ­​രാ­​ണ് അ­​റ­​സ്­​റ്റി­​ലാ­​യ​ത്. പ­​ട്ടേ​ല്‍ ചൗ­​ക്ക് മെ­​ട്രോ സ്‌­​റ്റേ​ഷ­​ന് മു­​ന്നി​ൽ ­ത­​ടി­​ച്ചു­​കൂ­​ടി​യ എ​എ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ വ­​സ­​തി­​യി­​ലേ­​ക്ക് നീ­​ങ്ങു­​ക­​യാ­​യി­​രു​ന്നു.

എ­​ന്നാ​ല്‍ അ­​തീ­​വ­​സു​ര­​ക്ഷാ മേ­​ഖ­​ല­​യാ­​യ­​തി­​നാ​ല്‍ ഇ­​വി­​ടെ പ്ര­​തി­​ഷേ­​ധം അ­​നു­​വ­​ദി­​ക്കി­​ല്ലെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. പി­​രി​ഞ്ഞു­​പോ­​കാ​ന്‍ പോ­​ലീ­​സ് പ­​ല​ത­​വ­​ണ ആ­​വ­​ശ്യ­​പ്പെ­​ട്ടി​ട്ടും പ്ര­​വ​ര്‍­​ത്ത­​ക​ര്‍ സ­​മ­​ര­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റാ​ന്‍ ത­​യാ­​റാ­​യി​ല്ല. ഇ­​തോ­​ടെ ഇ​വ​രെ ഇ​വ­​രെ ബ­​ലം പ്ര­​യോ­​ഗി­​ച്ച് അ­​റ­​സ്­​റ്റ് ചെ­​യ്­​ത് നീ­​ക്കു­​ക­​യാ­​യി­​രു​ന്നു.


എ­​ന്നാ​ല്‍ കൂ­​ടു­​ത​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ മേ­​ഖ­​ല­​യി­​ലേ­​ക്ക് എ­​ത്തി­​ക്കൊ­​ണ്ടി­​രി­​ക്കു­​ക­​യാ​ണ്. സം​ഘ​ര്‍­​ഷ സാ​ധ്യ­​ത ക­​ണ­​ക്കി­​ലെ­​ടു­​ത്ത് സ്ഥ​ല­​ത്ത് വ​ന്‍ പോ­​ലീ­​സ് സ­​ന്നാ​ഹ­​ത്തെ വി­​ന്യ­​സി­​ച്ചി­​ട്ടു​ണ്ട്. കേ­​ന്ദ്രസേ­​ന­​യ​ട­​ക്കം സ്ഥ​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<