മു​ണ്ട​ക്ക​യ​ത്ത് നാ​ലാം ക്ലാ​സു​കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി
മു​ണ്ട​ക്ക​യ​ത്ത് നാ​ലാം ക്ലാ​സു​കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി
Tuesday, March 26, 2024 6:24 PM IST
മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ലി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ളെ കാ​ണാ​താ​യി. ഏ​ന്ത​യാ​ർ ക​പ്പി​ലാ​മൂ​ട് സ്വ​ദേ​ശി സാ​ൻ​ജോ, കൊ​ക്ക​യാ​ർ കു​റ്റി​പ്ലാ​ങ്ങോ​ട് സ്വ​ദേ​ശി അ​മൃ​ത് എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. സ്കൂ​ൾ വി​ട്ട ശേ​ഷം കു​ട്ടി​ക​ൾ ബ​സി​ൽ ക​യ​റി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് ബ​സി​ൽ നി​ന്നും കു​ട്ടി​ക​ൾ ഇ​റ​ങ്ങി​യ​താ​യി ബ​സ് ജീ​വ​ന​ക്കാ​രും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.


കു​ട്ടി​ക​ൾ ബ​സി​റ​ങ്ങി​യെ​ന്ന് ക​രു​തു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. വെ​ട്ടി​ക്കാ​നം എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<