നാ​യ കു​ര​ച്ച​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം: ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച നാ​ല് ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍
നാ​യ കു​ര​ച്ച​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം: ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച നാ​ല് ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, March 27, 2024 4:04 PM IST
കൊ​ച്ചി: വീ​ട്ടു​നാ​യ കു​ര​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം മു​ല്ല​ശേ​രി ക​നാ​ല്‍ റോ​ഡി​ല്‍ വി​നോ​ദ് (53) അ​ബോ​ധാ​വ​സ്ഥ​യി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ നാ​ല് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​യ​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​നോ​ദി​നെ നാ​ലു​പേ​രും ചേ​ര്‍​ന്ന് ഏ​റെ നേ​രം ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ബോ​ധ​ര​ഹി​ത​നാ​യി. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​നോ​ദ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<