നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Thursday, March 28, 2024 12:56 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര കൊ​ട​ങ്ങാ​വി​ള​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ആ​ദി​ത്യ​ൻ (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​മ​ര​വി​ള​യി​ലെ മൈ​ക്രോ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​ണ് ആ​ദി​ത്യ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​മൂ​ട് പാ​ട്ട്യാ​കാ​ല​യി​ലെ ജി​ബി​ൻ എ​ന്ന യു​വാ​വു​മാ​യി ആ​ദി​ത്യ​ൻ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ന്ന് രാ​ത്രി ജി​ബി​ൻ നാ​ലു​പേ​രെ കൂ​ട്ടി​യെ​ത്തി ആ​ദി​ത്യ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങാ​വി​ള ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.


ആ​ദി​ത്യ​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<