രാ​ജ​സ്ഥാ​നി​ൽ മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു
രാ​ജ​സ്ഥാ​നി​ൽ മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു
Thursday, March 28, 2024 1:14 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു. ബാ​ര​ൻ ജി​ല്ല​യി​ലെ ബ​ദ്ഗാ​വ് ഗ്രാ​മ​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 10.75 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു.

ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ട് പേ​ർ ഉ​ച്ച​യ്ക്ക് 12 ഓ​ടെ യൂ​ക്കോ ബാ​ങ്കി​ന്‍റെ ബ​ദ്ഗാ​വ് വി​ല്ലേ​ജ് ബ്രാ​ഞ്ചി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി 10.75 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​താ​യി ബാ​ര​ൻ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​എ​സ്പി) രാ​ജേ​ഷ് ചൗ​ധ​രി പ​റ​ഞ്ഞു.


ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ഭ​യ​പ്പെ​ടു​ത്താ​ൻ അ​വ​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ഉ​പ​യോ​ഗി​ച്ച കാ​ട്രി​ഡ്ജ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<