വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കൊ​ച്ചു​മ​ക​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കൊ​ച്ചു​മ​ക​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
Thursday, March 28, 2024 1:40 AM IST
ഭോ​പ്പാ​ൽ: ഇ​ഷ്ട​ട്ട​പ്പെ​ട്ട ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ന​ൽ​കാ​ത്ത​തി​ന് വ​യോ​ധി​ക​യെ മ​ർ​ദി​ച്ച കൊ​ച്ചു​മ​ക​നും ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ജ​ഹാം​ഗീ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി പ​ക​ർ​ത്തി​യ മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

വി​ധ​വ​യാ​യ ഇ​വ​രെ ബ​ന്ധു​ക്ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും പ​ല​ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ൽ നി​ന്നും ക​ര​ച്ചി​ൽ കേ​ട്ടി​രു​ന്നു​വെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വ​യോ​ധി​ക നി​ല​ത്തി​രി​ക്കു​മ്പോ​ൾ മു​ന്നി​ൽ ഇ​രി​ക്കു​ന്ന കൊ​ച്ചു​മ​ക​നും ക​ട്ടി​ലി​ന്‍റെ അ​രി​കി​ൽ ഇ​രി​ക്കു​ന്ന കൊ​ച്ചു​മ​ക​ന്‍റെ ഭാ​ര്യ​യും ഇ​വ​രെ ശ​കാ​രി​ക്കു​ന്ന​തും പി​ന്നാ​ലെ വ​യോ​ധി​ക​യു​ടെ കൈ ​വ​ള​ച്ചൊ​ടി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.


വേ​ദ​ന​യെ തു​ട​ർ​ന്ന് വ​യോ​ധി​ക നി​ല​വി​ളി​ക്കു​മ്പോ​ൾ, കൊ​ച്ചു​മ​ക​ൻ ഇ​വ​രെ മ​ടി​യി​ൽ കി​ട​ത്തി വാ​യ പൊ​ത്തി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കൂ​ടാ​തെ കൊ​ച്ചു​മ​ക​ന്‍റെ ഭാ​ര്യ വ​ടി​കൊ​ണ്ട് ഇ​വ​രെ അ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പി​ന്നീ​ടും ഇ​വ​ർ മ​ർ​ദ​നം തു​ട​ർ​ന്നു.

വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ന​ഗ​രം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<