കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് എ​എ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് അ​തി​ഷി
കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് എ​എ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് അ​തി​ഷി
Thursday, March 28, 2024 1:49 AM IST
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി. ‌

എ​ക്‌​സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ മു​മ്പ് ക​ണ്ടി​ട്ടി​ല്ലാ​ത്ത ജ​നാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് പി​ടി​ഐ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​തി​ഷി വി​ശേ​ഷി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് ഞ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്തു എ​ന്ന​താ​ണ് ന​ല്ല കാ​ര്യം. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റു​ചെ​യ്യു​ന്ന​തി​ന് മു​മ്പ്, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ളു​ക​ൾ ക​രു​തി​യി​രു​ന്ന​ത്.


എ​ന്നാ​ൽ കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ന് ശേ​ഷം ഞ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​താ​പ​ത്തി​ന്‍റെ തോ​ത് ഉ​യ​ർ​ന്നു. അ​തി​നാ​ൽ, അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞ​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്ത​താ​യി എ​നി​ക്ക് തോ​ന്നു​ന്നു. വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​ങ്ങ​ളും ബി​ജെ​പി​യും ത​മ്മി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റി​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

"ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ത് ഇ​നി "എ​എ​പി വേ​ഴ്സ​സ് ബി​ജെ​പി' അ​ല്ലെ​ങ്കി​ൽ "ഇ​ന്ത്യ ബ്ലോ​ക്ക് വേ​ഴ്സ​സ് ബി​ജെ​പി' തെ​ര​ഞ്ഞെ​ടു​പ്പ​ല്ല. കെ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ന് ശേ​ഷം ഇ​ത് "പീ​പ്പി​ൾ വേ​ഴ്സ​സ് ബി​ജെ​പി' തെ​ര​ഞ്ഞെ​ടു​പ്പാ​ണ്," അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<