അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Thursday, March 28, 2024 6:19 PM IST
കൊ​ച്ചി: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​അ​ദ​നി​ക്ക് രാ​വി​ലെ ര​ക്ത​സ​മ്മ​ര്‍​ദം കൂ​ടു​ക​യും ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് താ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. ഡ​യാ​ലി​സി​സ് തു​ട​രു​ന്നു​ണ്ട്.


ക​ര​ള്‍ രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സാ​ര്‍​ഥം മ​അ​ദ​നി ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണ്. ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ സു​പ്രീം​കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​അ​ദ​നി ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 20 നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഭാ​ര്യ സൂ​ഫി​യ​യും മ​ക​ന്‍ സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി​യും പി​ഡി​പി നേ​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<