നാ​ലു ഭീ​ക​ര​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച് എ​ൻ​ഐ​എ കോ​ട​തി
നാ​ലു ഭീ​ക​ര​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച് എ​ൻ​ഐ​എ കോ​ട​തി
Friday, March 29, 2024 1:00 AM IST
ന്യൂഡൽഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ബ​ബ്ബ​ർ ഖ​ൽ​സ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ നാ​ല് ഭീ​ക​ര​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. മൊ​ഹാ​ലി​യി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

തൊ​ണ്ണൂ​റു​ക​ളി​ൽ കൊ​ണാ​ട്ട് പ്ലേ​സി​ലെ ബോം​ബ് സ്‌​ഫോ​ട​ന​വും ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യി​ലെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ കു​ൽ​വീ​ന്ദ​ർ​ജീ​ത് സിം​ഗ് (ഖാ​ൻ​പൂ​രി​യ) ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ​ഞ്ചാ​ബി​ൽ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി തീ​വ്ര​വാ​ദ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. 2019 മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. 2022 ന​വം​ബ​റി​ൽ ബാ​ങ്കോ​ക്കി​ൽ നി​ന്ന് നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഇ​യാ​ൾ ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്.


ഖാ​ൻ​പൂ​രി​യ​യും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള ഇ​യാ​ളു​ടെ സ​ഹാ​യി​ക​ളും രാ​ജ്യ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<