താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ; ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ
താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ; ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ
Tuesday, April 2, 2024 8:44 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച​യും താ​പനി​ല ഉ​യ​ര്‍​ന്നു​ത​ന്നെ. ഇ​ന്ന് 12 ജി​ല്ല​ക​ളി​ല്‍ ചൂ​ട് കു​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

പ​ക​ല്‍​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ധ്യ-​വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ ല​ഭ്യ​മാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

തീ​ര​മേ​ഖ​ല​യി​ല്‍ ഇ​ന്നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത. ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തെ തു​ട​ര്‍​ന്ന് 1.16 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ വേ​ഗ​മേ​റി​യ തി​ര​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തീ​ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഉ​യ​ര്‍​ന്ന തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ട്.


അ​തേ സ​മ​യം, രാ​ജ്യ​ത്ത് ചൂ​ട് കൂ​ടു​മെ​ന്ന് കേ​ന്ദ്ര ഭൗ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​മാ​സം മു​ത​ല്‍ ജൂ​ണ്‍​വ​രെ​യാ​ണ് ക​ടു​ത്ത​ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ക. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 മു​ത​ല്‍ 20 ദി​വ​സം​വ​രെ ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ള്‍​ക്കും സാ​ധ്യ​ത.

വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡി​ഷ, ഛത്തീ​സ്ഗ​ഢ്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ഷ്ണ​ത​രം​ഗം ബാ​ധി​ക്കു​ക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<