ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നെ കൊ​ന്നു; പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ‌
ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നെ കൊ​ന്നു; പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ‌
Thursday, April 4, 2024 10:13 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. ജ​യ്പു​രി​ലെ ര​ജ​നി ബി​ഹാ​ർ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ 23കാ​ര​നാ​യ ക്ഷി​തി​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം ക്ഷി​തി​ജി​ന്‍റെ പി​താ​വും പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ പ്ര​ശാ​ന്ത് ശ​ർ​മ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ൽ സി​ന്ധി(35)​യു​മാ​യി ക്ഷി​തി​ജ് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. ത​ർ​ക്കം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ, ക്ഷി​തി​ജ് വീ​ട്ടി​ൽ പോ​യി ബാ​റ്റ് കൊ​ണ്ട് വ​ന്ന് സി​ന്ധി​യു​ടെ ത​ല​യി​ൽ അ​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​ന്ധി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.


ശ​ബ്ദം കേ​ട്ട് ക്ഷി​തി​ജി​ന്‍റെ പി​താ​വ് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യെ​ത്തി​യ​പ്പോ​ൾ സി​ന്ധി​യെ റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. അ​വ​ർ സി​ന്ധി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 302 (കൊ​ല​പാ​ത​കം) പ്ര​കാ​രം ക്ഷി​തി​ജി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<