എ​സ്എ​ൻ​ഡി​പി പ​താ​ക അ​ഴി​പ്പി​ച്ചു; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി
എ​സ്എ​ൻ​ഡി​പി പ​താ​ക അ​ഴി​പ്പി​ച്ചു; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി
Thursday, April 4, 2024 2:51 PM IST
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി പാ​ത​യോ​ര​ത്തെ എ​സ്എ​ൻ​ഡി​പി കൊ​ടി​മ​ര​ത്തി​ൽ​നി​ന്ന് പ​താ​ക അ​ഴി​പ്പി​ച്ച​തി​ൽ പ​രാ​തി. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു സ​മീ​പം ഇ​ട​ച്ചേ​രി വ​യ​ൽ ഒ​റ്റ​പ്പീ​ടി​ക​യി​ലെ എ​സ്എ​ൻ​ഡി​പി പ​താ​ക​യാ​ണ് സ്ക്വാ​ഡി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഴി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത എ​സ്എ​ൻ​ഡി​പി പ​താ​ക എ​ന്തി​നാ​ണ് അ​ഴി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച മു​തി​ർ​ന്ന പൗ​ര​നോ​ട് ത​ട്ടി​ക്ക​യ​റി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം.


ത​ട​സം നി​ന്നാ​ൽ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ വ​കു​പ്പ് ചു​മ​ത്തി ജ​യി​ലി​ലാ​ക്കു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. പോ​ലീ​സി​ന്‍റെ മോ​ശ​മാ​യ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എം. ​പ്ര​ശാ​ന്ത് ബാ​ബു മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<