രാ​ഹു​ൽ ഗാ​ന്ധി​ക്ക് 20 കോ​ടി സ്വ​ത്ത്; 18 ക്രി​മി​ന​ൽ കേ​സ്
രാ​ഹു​ൽ ഗാ​ന്ധി​ക്ക് 20 കോ​ടി സ്വ​ത്ത്; 18 ക്രി​മി​ന​ൽ കേ​സ്
Thursday, April 4, 2024 9:35 PM IST
വ​യ​നാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ആ​കെ​യു​ള്ള​ത് 20.38 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ. ബു​ധ​നാ​ഴ്ച സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പ​മു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​ത്.

55,000 രൂ​പ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി ആ​കെ 26,25,157 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1,02,78,680 രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി.

ഓ​ഹ​രി വി​പ​ണി​യി​ൽ ആ​കെ 4.33 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ൽ 3.81 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. സോ​വ​റി​ൻ ഗോ​ൾ​ഡ് ബോ​ണ്ടി​ലെ നി​ക്ഷേ​പം 15.2 ല​ക്ഷം രൂ​പ​യാ​ണ്. എ​ൻ​എ​സ്എ​സ്, ത​പാ​ൽ സേ​വിം​ഗ്, ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളി​ലാ​യി ഏ​ക​ദേ​ശം 61.52 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. ഇ​വ​യ്ക്ക് പു​റ​മെ 4.2 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മു​ണ്ട്. ഏ​ക​ദേ​ശം 49,79,184 രൂ​പ​യാ​ണു ബാ​ധ്യ​ത.


അ​യോ​ഗ്യ​ത കേ​സ​ട​ക്കം രാ​ഹു​ലി​നെ​തി​രേ 18 ക്രി​മി​ന​ൽ കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. 2004ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​കെ ആ​സ്തി 55 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

വ​യ​നാ​ട്ടി​ൽ ര​ണ്ടാം ത​വ​ണ​യാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്നു സെ​റ്റ് പ​ത്രി​ക​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ രേ​ണു​രാ​ജി​ന് മു​മ്പാ​കെ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ച​ത്. തു​ട​ർ​ന്നു വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി​യ രാ​ഹു​ൽ 15നു ​മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തും. തു​ട​ർ​ന്ന് ഏ​ഴ് ദി​വ​സം പ്ര​ചാ​ര​ണ​ത്തി​ൽ‌ സ​ജീ​വ​മാ​കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<