ബൈ​ഡ​ൻ ഇ​ട​ഞ്ഞു; ഗാ​സ അ​തി​ർ​ത്തി​യി​ലൂ​ടെ താ​ത്കാ​ലി​ക സ​ഹാ​യ വി​ത​ര​ണം അ​നു​വ​ദി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ
ബൈ​ഡ​ൻ ഇ​ട​ഞ്ഞു; ഗാ​സ അ​തി​ർ​ത്തി​യി​ലൂ​ടെ താ​ത്കാ​ലി​ക സ​ഹാ​യ വി​ത​ര​ണം അ​നു​വ​ദി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ
Friday, April 5, 2024 9:30 AM IST
ഗാ​സ സി​റ്റി: വ​ട​ക്ക​ൻ ഗാ​സ മു​ന​മ്പു​മാ​യു​ള്ള അ​തി​ർ​ത്തി വ​ഴി ഇ​സ്രാ​യേ​ൽ "താ​ൽ​ക്കാ​ലി​ക" സ​ഹാ​യ വി​ത​ര​ണം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

“അ​ഷ്‌​ഡോ​ഡി​ലൂ​ടെ​യും എ​റെ​സ് ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ​യും താ​ൽ​ക്കാ​ലി​ക മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കാ​ൻ ഇ​സ്രാ​യേ​ൽ അ​നു​വ​ദി​ക്കും,” യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മു​ന്ന​റി​യി​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഏ​ഴ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​നു​മേ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം.


ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​സ്താ​വ​ന പ്ര​കാ​രം, ഗാ​സ​യ്ക്ക് വ​ട​ക്ക് 40 കി​ലോ​മീ​റ്റ​ർ (25 മൈ​ൽ) അ​ക​ലെ​യു​ള്ള എ​റെ​സ് അ​തി​ർ​ത്തി ക്രോ​സിം​ഗി​ലൂ​ടെ​യും അ​ഷ്‌​ദോ​ദ് തു​റ​മു​ഖ​ത്തി​ലൂ​ടെ​യും സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് പു​റ​മേ, "കെ​രെം ഷാ​ലോം വ​ഴി ജോ​ർ​ദാ​നി​ൽ നി​ന്നു​ള്ള സ​ഹാ​യം വ​ർ​ധി​പ്പി​ക്കാ​നും' അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<