ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ്: കോ​ട​തി​യി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സി​ബി​ഐ
ജെ​സ്ന തി​രോ​ധാ​ന​ക്കേ​സ്: കോ​ട​തി​യി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സി​ബി​ഐ
Friday, April 5, 2024 3:33 PM IST
തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന തി​രോ​ധാ​ന​ക്കേ​സി​ൽ കോ​ട​തി​യി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി സി​ബി​ഐ. കേ​സി​ൽ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ പി​താ​വ് ജെ​യിം​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സി​ബി​ഐ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം സി​ബി​ഐ പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ മൊ​ഴി​ക​ള്‍ ത​ള്ളി​യ​താ​ണെ​ന്നും സി​ബി​ഐ സി​ജെ​എം കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് ജെ​സ്ന​യു​ടെ പി​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ഇ​തി​നൊ​പ്പം ത​ന്നെ കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലും വാ​ദം ന​ട​ന്നു. നി​യ​മ​പ​ര​മാ​യി നി​ൽ​ക്കാ​ത്ത ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ഈ ​മാ​സം 12 ലേ​ക്ക് മാ​റ്റി.

നേ​ര​ത്തെ, കേ​സി​ൽ ജെ​സ്ന​യു​ടെ പി​താ​വ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ ര​ണ്ടാ​ഴ്ച സ​മ​യം വേ​ണ​മെ​ന്ന് സി​ബി​ഐ സി​ജെ​എം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജെ​സ്‌​ന കേ​സി​ല്‍ സു​പ്ര​ധാ​ന​മാ​യ ഒ​ട്ടേ​റെ​കാ​ര്യ​ങ്ങ​ള്‍ സി​ബി​ഐ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പി​താ​വ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്.


ജെ​സ്‌​ന​യു​ടെ സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. കാ​ണാ​താ​കു​ന്ന​തി​ന് മു​ന്‍​പ് ജെ​സ്‌​ന എ​ന്‍​എ​സ്എ​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​മു​ണ്ടാ​യി​ല്ല. പു​ലി​ക്കു​ന്നി​നും മു​ണ്ട​ക്ക​യ​ത്തി​നും ഇ​ട​യ്ക്കു വ​ച്ചാ​ണ് ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​തെ​ന്നും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ലെ​ന്നും പി​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

2018 മാ​ർ​ച്ച് 22ന് ​കൊ​ല്ല​മു​ള​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് പു​ഞ്ച​വ​യ​ലി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജെ​സ്ന​യെ കാ​ണാ​താ​യ​ത്. ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും തു​ന്പൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<