കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം
കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും രേ​ഖ​പ്പെ​ടു​ത്ത​ണം
Saturday, April 6, 2024 3:47 AM IST
ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ മ​ത​വും പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​തൃ​കാ ച​ട്ട​ങ്ങ​ളി​ലാ​ണ് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​തം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ കു​ടും​ബ​ത്തി​ന്‍റെ മ​തം മാ​ത്ര​മാ​യി​രു​ന്നു ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കു​ട്ടി​യു​ടെ മ​തം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട കോ​ളം അ​ച്ഛ​ന്‍റെ മ​തം, അ​മ്മ​യു​ടെ മ​തം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ വി​പു​ലീ​ക​രി​ക്കും. ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഇ​തേ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

2023 ഓ​ഗ​സ്റ്റ് 11ന് ​ഭേ​ദ​ഗ​തി ചെ​യ്ത ജ​ന​ന- മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ജ​ന​ന- മ​ര​ണ ക​ണ​ക്കു​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ലാ​യി​രി​ക്കും ക​ണ​ക്കാ​ക്കു​ക. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ), ഇ​ല​ക്‌​ട​റ​ൽ റോ​ൾ​സ്, ആ​ധാ​ർ ന​ന്പ​ർ, റേ​ഷ​ൻ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, സ്വ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും.


ജ​ന​നം, മ​ര​ണം, ദ​ത്തെ​ടു​ക്ക​ൽ, ഗ​ർ​ഭാ​വ​സ്ഥ​യി​ലോ പ്ര​സ​വ​ത്തി​ന്‍റെ സ​മ​യ​ത്തോ ഉ​ള്ള കു​ട്ടി​യു​ടെ മ​ര​ണം, മ​ര​ണ​കാ​ര​ണ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ല​വി​ലു​ള്ള ഫോ​മു​ക​ൾ​ക്കു പ​ക​രം ക​ര​ട് നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചു. മ​ര​ണ​കാ​ര​ണ​ത്തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​നി​മു​ത​ൽ മ​ര​ണ​കാ​ര​ണം കൂ​ടാ​തെ രോ​ഗം വ​ന്നാ​ണു മ​രി​ച്ച​തെ​ങ്കി​ൽ രോ​ഗ​ത്തി​ന്‍റെ ച​രി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്ത​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<