പ​രീ​ക്ഷ​യ്ക്ക് പ​ഠി​ച്ചി​ല്ല; മ​ക​ളെ അ​ടി​ച്ചു കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ
പ​രീ​ക്ഷ​യ്ക്ക് പ​ഠി​ച്ചി​ല്ല; മ​ക​ളെ അ​ടി​ച്ചു കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ
Sunday, April 7, 2024 12:26 AM IST
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ സ്കൂ​ൾ പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​ത്ത​തി​ന് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വ് അ​റ​സ്റ്റി​ൽ. സി​രോ​ഹി ജി​ല്ല​യി​ലെ പ്രേം ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഫ​ത്തേ മു​ഹ​മ്മ​ദ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

17കാ​രി​യാ​യ മ​ക​ളെ​യാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​തി​രു​ന്ന പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ മു​ഹ​മ്മ​ദ് വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.


പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ്ര​തി​യാ​യ പി​താ​വി​നെ ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത് മൂ​ല​മാ​ണ് പെ​ൺ​കു​ട്ടി മ​രി​ച്ച​തെ​ന്നും എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്നും ഡി​എ​സ്പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<