ലോ​റ​ൻ​സ് ബി​ഷ്ണോ​യി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ഭീം ​സേ​ന ത​ല​വ​ന്‍റെ പ​രാ​തി
ലോ​റ​ൻ​സ് ബി​ഷ്ണോ​യി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ഭീം ​സേ​ന ത​ല​വ​ന്‍റെ പ​രാ​തി
Sunday, April 7, 2024 1:52 AM IST
ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യി​ൽ നി​ന്നും ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ചു​വെ​ന്ന് ഭീം ​സേ​ന ത​ല​വ​ൻ സ​ത്പാ​ൽ ത​ൻ​വാ​ർ. സംഭവത്തിൽ അദ്ദേഹം പോലസിൽ പരാതി നൽകി.

കേ​സി​ന്‍റെ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ന​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.​താ​ൻ ജ​യി​ലി​ൽ നി​ന്നാ​ണ് ക​ത്തെ​ഴു​തു​ന്ന​തെ​ന്ന് ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി പ​റ​ഞ്ഞു​വെ​ന്നും ക​ത്ത് നി​സാ​ര​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും ത​ൻ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ദ​യ​വാ​യി ഞ​ങ്ങ​ളെ ബ​ഹു​മാ​ന​ത്തോ​ടെ അ​നു​സ​രി​ക്കു​ക, രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ എ​തി​ർ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, അ​ല്ലാ​ത്ത​പ​ക്ഷം ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ വാ​യ അ​ട​ച്ചി​ടും എ​ന്നാ​ണ് ത​ൻ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്ന​ത്. ക​ത്തി​ൽ നി​ര​വ​ധി ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഭീം ​സേ​ന അ​ധ്യ​ക്ഷ​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും സെ​ക്ട​ർ 37 പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ സ​ത്യ​വാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<