സ​ര്‍­​ക്കാ­​രി­​നെ­​തി​രാ​യ കോ​ട­​തി അ​ല­​ക്ഷ്യ ഹ​ര്‍­​ജി പി​ന്‍­​വ­​ലി­​ക്കി­​ല്ല: പി.​ബി.​അ​നി​ത
സ​ര്‍­​ക്കാ­​രി­​നെ­​തി​രാ​യ കോ​ട­​തി അ​ല­​ക്ഷ്യ ഹ​ര്‍­​ജി പി​ന്‍­​വ­​ലി­​ക്കി­​ല്ല: പി.​ബി.​അ​നി​ത
Sunday, April 7, 2024 12:54 PM IST
കോ­​ഴി­​ക്കോ­​ട്: കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലെ ഐ­​സി­​യു പീ­​ഡ­​ന­​ക്കേ­​സി​ല്‍ അ­​തി­​ജീ­​വി​ത­​യെ പി­​ന്തു­​ണ­​ച്ച ന­​ഴ്‌­​സിം­​ഗ് ഓ­​ഫീ­​സ​ര്‍ തി­​രി­​കെ ജോ­​ലി­​യി​ല്‍ പ്ര­​വേ­​ശി​ച്ചു. അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ് അ​നി­​ത ഇ­​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി­​യ​ത്.

തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ നി​യ​മ​ന ഉ​ത്ത​ര​വ് വൈ​കി​യ​തി​ല്‍ അ​തൃ​പ്തി​യു​ണ്ടെ­​ന്നും അ­​വ​ര്‍ മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര­​തി­​ക­​രി​ച്ചു. കോ­​ട­​തി­​യി​ല്‍­​നി­​ന്ന് ത­​നി­​ക്ക് നീ­​തി കി­​ട്ടി­. സ​ര്‍­​ക്കാ­​രി​ല്‍­​നി​ന്നും നീ­​തി കി­​ട്ടു­​മെ­​ന്നാ­​ണ് പ്ര­​തീ­​ക്ഷ.

ത​ന്‍റെ സ്ഥ­​ലം­​മാ­​റ്റ ഉ­​ത്ത­​ര­​വ് റ­​ദ്ദാ​ക്കി​യ ഹൈ­​ക്കോ­​തി വി­​ധി­​ക്കെ­​തി­​രെ­​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ പു​നഃ​പ​രി​ശോ­​ധ­​ന ഹ​ര്‍​ജി​യെ നി​യ​മ​പ​ര​മാ​യി നേ​രി­​ടും. സ​ര്‍­​ക്കാ­​രി­​നെ­​തി​രാ​യ കോ​ട­​തി അ​ല­​ക്ഷ്യ ഹ​ര്‍­​ജി പി​ന്‍­​വ­​ലി­​ക്കി­​ല്ലെ​ന്നും അ​നി­​ത പ­​റ​ഞ്ഞു.


ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ അ​നി​ത​യ്ക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​ന​ര്‍​നി​യ​മ​നം ന​ല്‍​കാ​നാ​യി​രു​ന്നു മാ​ര്‍​ച്ച് ഒ​ന്നി​ന് ഹൈ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി­​ട്ട​ത്. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് അ​നി​ത കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍­​കി­​യ​ത്.

അ­​നി­​ത­​യ്­​ക്ക് അ­​നു­​കൂ­​ല​മാ​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ­​തി­​രെ സ​ര്‍­​ക്കാ​ര്‍ പു­​നഃ­​പ​രി­​ശോ​ധ­​നാ ഹ​ര്‍­​ജി ന​ല്‍­​കി­​യെ­​ങ്കി​ലും ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ­​ടെ അ­​നി­​ത­​യ്­​ക്ക് ഉ­​പാ­​ധി­​ക­​ളോ­​ടെ പു­​ന​ര്‍­​നി­​യ​മ­​നം ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു. പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​യും കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യും തി­​ങ്ക­​ളാ​ഴ്ച കോ​ട­​തി പ­​രി­​ഗ­​ണി­​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<