പ്ര​ധാ​ന​മ​ന്ത്രി 15ന് ​കു​ന്നം​കു​ള​ത്ത്
പ്ര​ധാ​ന​മ​ന്ത്രി 15ന് ​കു​ന്നം​കു​ള​ത്ത്
Monday, April 8, 2024 8:11 PM IST
കു​ന്നം​കു​ളം: ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​ന്നം​കു​ള​ത്തും എ​ത്തു​ന്നു. 15ന് ​രാ​വി​ലെ 11-നാ​ണു പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ക. ആ​ല​ത്തൂ​ർ, തൃ​ശൂ​ർ, പൊ​ന്നാ​നി ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ കേ​ന്ദ്രീ​കൃ​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യി​രി​ക്കും കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ക.

ആ​ദ്യ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കു​ന്നം​കു​ള​ത്ത് എ​ത്തു​ന്ന​ത്. പ​ട്ടാ​മ്പി റോ​ഡി​ലെ ചെ​റു​വ​ത്തൂ​ർ ഗ്രൗ​ണ്ട് ആ​യി​രി​ക്കും വേ​ദി. മൂ​ന്ന് ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ ചു​മ​ത​ല​ക്കാ​ർ യോ​ഗം ചേ​ർ​ന്ന് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.


പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു മോ​ദി​യു​ടെ സ​മ്മേ​ള​നം വ​ലി​യ സം​ഭ​വ​മാ​ക്കാ​നു​മു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<