തിരുവനന്തപുരം വിമാനത്താവളത്തില്‍ 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Friday, April 12, 2024 1:44 PM IST
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 492.15 ഗ്രാം തൂക്കമുളളതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ദമാമില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായുമുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു ഒളിപ്പിച്ചു കൊണ്ടുവന്നത്.