ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക്; അറിയിപ്പ് ഉണ്ടാകുംവരെ നിയന്ത്രണം തുടരും: വിദേശകാര്യ മന്ത്രാലയം
Friday, April 12, 2024 8:19 PM IST
ന്യൂഡൽഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി.
ഇന്ത്യൻ യാത്രക്കാർ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്
ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിവരികയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.