ഖലിസ്ഥാന്‍ നേതാവ് പ്രഭ്പ്രീത് സിംഗ് പിടിയിൽ
Saturday, April 13, 2024 5:17 AM IST
ന്യൂഡൽഹി: ഖലിസ്ഥാന്‍ നേതാവ് പ്രഭ്പ്രീത് സിംഗിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷല്‍ ഓപ്പറേഷന് സെല്‍ പിടികൂടി.
ജര്‍മ്മനി കേന്ദ്രമാക്കി ഭീകരവാദികളെ റിക്രൂട്ട് ചെയ്യുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇയാള്‍ ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് അറസ്റ്റ് വിവരം എക്സിലൂടെ അറിയിച്ചത്.
ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്ന സംഘടനയുടെ നേതാവാണ് പ്രഭ്പ്രീത് സിംഗ് എന്ന് പോലീസ് പറഞ്ഞു. പ്രഭ്പ്രീത് സിംഗ് ജര്‍മ്മനിയിലായതിനാല്‍ ഇയാള്‍ക്കെതിരെ പഞ്ചാബ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഡല്‍ഹിയിലെ ഇമിഗ്രേഷന്‍ ബ്യൂറോ വഴിയായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്. 2020 ല്‍ അമൃത്സറിലെ സ്റ്റേറ്റ് സ്പെഷല്‍ ഓപ്പറേഷന് സെല്ലിന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് ഇപ്പോള്‍ പ്രഭ്പ്രീത് സിംഗിന്റെ അറസ്റ്റിലേക്ക് നയിച്ചത്.