അബ്ദുൾ റഹീമിന്റെ മോചനം വേഗത്തിലാക്കാൻ ശ്രമം; പണം അടുത്തദിവസം കൈമാറാമെന്ന് ഇന്ത്യൻ എംബസിയെ അറിയിച്ചു
Saturday, April 13, 2024 8:25 AM IST
കോഴിക്കോട്: 34 കോടി ദയാധനം സമാഹരിച്ചതോടെ18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനുള്ള ശ്രമം ആരംഭിച്ചു. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേർന്ന് തുടർ നടപടികൾ വേഗത്തിലാക്കും.
പണം അടുത്തദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്.
രണ്ട് ദിവസം ബാങ്ക് അവധി ആയതിനാൽ ഇതിനുശേഷം മാത്രമേ പണം കൈമാറ്റം ചെയ്യാൻ സാധിക്കൂ. ഒരാഴ്ചയ്ക്കകം പണം കൈമാറാൻ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.
ദയാധനം 34 കോടി കവിഞ്ഞതോടെ ഇതിനായുള്ള പണസമാഹരണം നിയമസഹായ സമിതി അവസാനിപ്പിച്ചിരുന്നു.