ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞു; കുട്ടിയടക്കം രണ്ട് പേര് മരിച്ചു; 15 പേർക്ക് പരിക്ക്
Saturday, April 13, 2024 10:16 AM IST
ഇടുക്കി: രാജാക്കാട് കുത്തുങ്കലില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം. കുട്ടിയടക്കം രണ്ട് പേര് മരിച്ചു. തമിഴ്നാട് സ്വദേശി റെജീന(35), സംഘത്തിനൊപ്പമുണ്ടായിരുന്ന പത്ത് വയസുകാരിയായ പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 15 പേർക്ക് പരിക്കുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഒമ്പതോടെയാണ് അപകടം. വാഹനം അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.