ഐപിഎൽ: കോൽക്കത്തയ്ക്ക് ടോസ്, ലക്നോവിന് ബാറ്റിംഗ്; ഷമറിന് ഐപിഎല്‍ അരങ്ങേറ്റം
Sunday, April 14, 2024 4:01 PM IST
കോല്‍ക്കത്ത: ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ലക്നോ സൂപ്പർ ജയന്റ്സിന് ബാറ്റിംഗ്. ടോസ് നേടിയ കോൽക്കത്ത ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വിന്‍ഡീസ് പേസ് സൂപ്പർതാരം ഷമര്‍ ജോസഫ് ലക്നോവിനു വേണ്ടി ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇരു ടീമുകളും അവസാന പോരാട്ടം പരാജയപ്പെട്ടാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്.
കോൽക്കത്ത പ്ലേയിംഗ് ഇലവൻ: ഫിൽ സാൾട്ട്, വെങ്കടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സുനിൽ നരെയ്ൻ, അംഗ്ക്രിഷ് രഘുവൻഷി, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, വരുൺ ചക്രവർത്തി, ഹർഷിത് റാണ.
ലക്നോ പ്ലേയിംഗ് ഇലവൻ: ക്വിന്റൺ ഡികോക്ക്, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ദീപക് ഹൂഡ, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, കൃണാൽ പാണ്ഡ്യ, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയ്, ഷമർ ജോസഫ്, യഷ് ഠാക്കൂർ