പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു
Monday, April 15, 2024 7:38 AM IST
കൊച്ചി: റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊച്ചി വടുതല സ്വദേശിയായ മനോജ് ഉണ്ണിയാണ് മരിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് റോഡിൽ വടം കെട്ടിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.