പൊ­​ന്നാ­​നി­​യി​ല്‍ 350 പ­​വ​ന്‍ ക­​വ​ര്‍­​ന്ന സം­​ഭ​വം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി­​­​പ്പി­​ച്ചെ­​ന്ന് പോ­​ലീ­​സ്
പൊ­​ന്നാ­​നി­​യി​ല്‍ 350 പ­​വ​ന്‍ ക­​വ​ര്‍­​ന്ന സം­​ഭ​വം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി­​­​പ്പി­​ച്ചെ­​ന്ന് പോ­​ലീ­​സ്
Monday, April 15, 2024 8:42 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ അ­​ട­​ച്ചി­​ട്ടി­​രു​ന്ന വീ​ട് കു​ത്തി തു​റ​ന്ന് 350 പ​വ​ന്‍ സ്വ​ര്‍­​ണം മോ­​ഷ്ടി­​ച്ച കേ­​സി​ല്‍ സ്ഥി​രം മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക­​രി­​ച്ച് പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തുട­​രു​ന്നു. സ­​മീ­​പ­​കാ​ല­​ത്ത് ജ​യി​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​വ­​രു­​ടെ പ­​ട്ടി­​ക​യും പോ­​ലീ­​സ് ശേ­​ഖ­​രി­​ക്കു­​ന്നു​ണ്ട്.

ക​വ​ര്‍​ച്ച ന​ട​ന്ന വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി­​പ്പി­​ക്ക­​പ്പെ­​ട്ടി­​ട്ടു​ണ്ട്. ഇ­​തോ­​ടെ സ­​മീ­​പ­​പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കു​ന്നു­​ണ്ട്. സം­​ഭ­​വ­​ത്തി​ല്‍ ഒ­​ന്നി​ല്‍ അ­​ധി­​കം പേ​ര്‍­​ക്ക് പ­​ങ്കു­​ണ്ടെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്.

പ്ര​വാ​സി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി മ​ണ​ല്‍​ത​റ​യി​ല്‍ രാ​ജീ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട­​ന്ന​ത്. ഇ­​വ​ര്‍ വി­​ദേ­​ശ­​ത്താ­​ണ് താ­​മ­​സി­​ക്കു­​ന്ന​ത്. ശ­​നി­​യാ​ഴ്ച വൈ­​കി­​ട്ട് വീ­​ട് വൃ­​ത്തി­​യാ­​ക്കാ­​നെ​ത്തി​യ ജോ­​ലി­​ക്കാ­​രി­​യാ­​ണ് പു­​റ­​കു­​വ​ശ­​ത്തെ ഗ്രി​ല്‍ കു­​ത്തി­ തു­​റ­​ന്ന നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്.


പി­​ന്നീ­​ട് വീ­​ടി­​നു­​ള്ളി​ല്‍ ക​യ­​റി പ​രി­​ശോ­​ധി­​ച്ച­​പ്പോ­​ളാ­​ണ് അ­​ല­​മാ­​ര­​യ​ട­​ക്കം തു­​റ­​ന്നു­​കി­​ട­​ക്കു­​ന്ന­​താ­​യി ക­​ണ്ട​ത്. പി­​ന്നീ​ട് ബ­​ന്ധു­​ക്ക​ള്‍ എ​ത്തി രാ­​ജീ­​വി­​നെ വി­​ളി­​ച്ച് വി​വ­​രം അ­​റി­​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​ക്ക​റി​ല്‍ സൂ­​ക്ഷി­​ച്ച ര­​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല വ​രു­​ന്ന 350 പ​വ​ൻ സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യി അ​റി​യു­​ന്ന​ത്.
Related News
<