മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു
Tuesday, April 16, 2024 11:46 AM IST
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറുകൾ കാട്ടാനകൾ തകർത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.
വഴിയരികിൽ നിർത്തിയിട്ട രണ്ടു കാറുകൾക്ക് നേരേയാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. കാറുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഏറെ നേരം സ്ഥലത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ജീവനക്കാരെത്തി സമീപത്തെ വനത്തിലേക്ക് തുരത്തിയിട്ടുണ്ട്.