റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് കയറിയിറങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Wednesday, April 17, 2024 3:46 PM IST
കൊച്ചി: കൂത്താട്ടുകുളത്ത് സ്വകാര്യബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കൽ അംബിക സജിയാണ് (53) മരിച്ചത്.
കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസിൽനിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു അംബിക.
ഈസമയം പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതോടെ വീട്ടമ്മ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.