ചെ​ന്നൈ: മോ​ദി​യു​ടെ പ​ടം റി​ലീ​സാ​കി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ട്രെ​യ്‍​ല​ര്‍ ഇ​ത്ര മോ​ശ​മെ​ങ്കി​ല്‍ പ​ടം എ​ന്താ​കു​മെ​ന്നും സ്റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നാ​ല്‍​പ്പ​തി​ല്‍ നാ​ല്‍​പ്പ​ത് സീ​റ്റും ത​ങ്ങ​ള്‍ നേ​ടും. അ​ടി​മ​ത്ത​ത്തി​ന്‍റെ നൂ​റ്റാ​ണ്ടി​ലേ​ക്ക് ന​മ്മു​ടെ നാ​ട് തി​രി​ച്ചു​പോ​ക​രു​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്റ്റാ​ലി​ൻ ആ​ണ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് ക​രു​തി അ​ധ്വാ​നി​ക്ക​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​ന​വും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

അ​ണ്ണാ​ഡി​എം​കെ ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണ്. എ​ന്തി​നാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് പോ​ലും എ​ട​പ്പാ​ടി​ക്ക് അ​റി​യി​ല്ല. പി​ന്നി​ൽ നി​ന്ന് കു​ത്തു​ന്ന​താ​ണ് എ​ട​പ്പാ​ടി​യു​ടെ ച​രി​ത്ര​മെ​ന്നും സ്റ്റാ​ലി​ൻ പ​രി​ഹ​സി​ച്ചു.