ബാലറ്റുകള്‍ ക്യാരി ബാഗിലും സഞ്ചികളിലും കൊണ്ടുപോകുന്നത് തടയണം: പ്രതിപക്ഷനേതാവ്
Wednesday, April 17, 2024 11:12 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരി ബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടുപോകുന്നത് തടയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച വിവരം അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
സത്യസന്ധവും സുതാര്യവുമായി നടക്കേണ്ടതാണ് തെരഞ്ഞെടുപ്പ്. ഇത് അട്ടിമറിക്കപ്പെടരുതെന്ന് സതീശൻ പറഞ്ഞു.
വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ചെയ്ത പെട്ടികളില്‍ സൂക്ഷിക്കുന്നത് ഉറപ്പാക്കണം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീക്ഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.