ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
Thursday, April 18, 2024 1:55 AM IST
മുംബൈ: ഉത്തരവാദിത്വങ്ങളിൽ താൻ എന്തെങ്കിലും വിവേചനം കാണിച്ചതായി ആർക്കെങ്കിലും തോന്നിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ നിതിൻ ഗഡ്കരി.
എനിക്ക് ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങൾക്കുള്ളതാണ്. ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്, കുടുംബങ്ങൾ, രാഷ്ട്രീയ പാർട്ടികൾ. അങ്ങനെ പലതും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ജോലിയിൽ എപ്പോഴെങ്കിലും ആരോടെങ്കിലും താൻ വിവേചനം കാണിച്ചിട്ടുണ്ടെങ്കിൽ പിന്നെ എനിക്ക് വോട്ട് ചെയ്യേണ്ട കാര്യമില്ല.
ഞാൻ ആത്മാർഥതയോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് തോനുന്നുവെങ്കിൽ ദയവായി എനിക്ക് വോട്ട് ചെയ്യുക.-നിതിൻ ഗഡ്ക്കരി പറഞ്ഞു.