കൊ​ച്ചി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 6,765 രൂ​പ​യാ​യി. 54,120 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല.

ഇ​സ്ര​യേ​ല്‍-​ഇ​റാ​ന്‍ യു​ദ്ധ​ഭീ​ഷ​ണി​യി​ല്‍ അ​യ​വു​ണ്ടാ​യ​താ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യാ​ന്‍ കാ​ര​ണം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഔ​ണ്‍​സി​ന് 9.9 ഡോ​ള​ര്‍ കൂ​ടി 2,376 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ 8,000 രൂ​പ​യോ​ള​മാ​ണ് പ​വ​ന് വ​ർ​ധി​ച്ച​ത്. വി​ഷു​വി​ന് ശേ​ഷ​മു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ​വ​ന് 1,160 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 720 രൂ​പ​യും ഗ്രാ​മി​ന് 90 രൂ​പ​യും കു​തി​ച്ചു​യ​ർ‌​ന്ന് സ്വ​ര്‍​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 54,360 രൂ​പ​യി​ലും ഗ്രാ​മി​ന് 6,795 രൂ​പ​യി​ലും എത്തിയിരുന്നു.