രാഷ്ട്രീ​യ​ത്തി​ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ വ്യക്തി​ഹ​ത്യ നടത്തിയത് ഇ​ട​തു​പ​ക്ഷം: തിരുവഞ്ചൂർ
രാഷ്ട്രീ​യ​ത്തി​ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ വ്യക്തി​ഹ​ത്യ നടത്തിയത് ഇ​ട​തു​പ​ക്ഷം: തിരുവഞ്ചൂർ
Thursday, April 18, 2024 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​ത്തി​ൽ വ്യ​ക്തി​ഹ​ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചു​ട്ട​ള്ള​ത് ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭ​യി​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി തി​രു​വ​ഞ്ചൂ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വ്യ​ക്തി​ഹ​ത്യ ആ​ര് ചെ​യ്താ​ലും ത​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ആ​രെ​ങ്കി​ലും വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ പോലീ​സ് ന​ട​പ​ടി എ​ടു​ക്ക​ട്ടെ. സ​ത്യം എ​ന്ന് തെ​ളി​ഞ്ഞാ​ൽ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കും- തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.


ഇ​ട​തു​പ​ക്ഷം രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​ത് മോ​ദി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. ഇ​വ​രു​ടെ കൂ​റ് അ​വി​ടെ ആ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ബി​ജെ​പി സ​ഖ്യം ഉ​ള്ള മ​ന്ത്രി​മാ​ർ ഉ​ണ്ടാ​യി​ട്ടും എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തോ​യെ​ന്നും തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ൻ ഏ​ത് ചേ​രി​യി​ൽ ആ​ണ് എ​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ജ​ന​ങ്ങ​ളു​ടെ നേ​താ​വാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് രാ​ഹു​ൽ ജീ​വി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<